07:58pm 05 September 2026
NEWS
ചേർത്തല എസ് എൻ എം എം ബി എച്ച് എസ് എസിൽ പെൺകുട്ടികൾക്കും ഇനി പ്രവേശനം
08/04/2025  08:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചേർത്തല എസ് എൻ എം എം ബി എച്ച് എസ് എസിൽ പെൺകുട്ടികൾക്കും ഇനി പ്രവേശനം

ചേർത്തല:  ശ്രീ നാരായണ മെമ്മോറിയൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി2025-26 അധ്യയന വർഷം മുതൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്ക് പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും പി റ്റി എ യും നൽകിയ നിവേദനം മന്ത്രി പി.പ്രസാദ് വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ്
സർക്കാർ ഉത്തരവ്. അടുത്ത അധ്യായന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. 

5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം .സ്കൂളിൻ്റെ തുടർവികസനത്തിന് ഇത് ഗുണകരമാകും എന്നാണ് പ്രതീക്ഷ. 2021 മേയ് മുതൽ കിഫ്ബി, എം.എൽ.എ ആസ്തി വികസന പദ്ധതി, ബഡ്ജറ്റ് വിഹിതം എന്നിവയിലൂടെ 8.28 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളതെന്നും  മന്ത്രി പ്രസാദ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.